Sunday, December 22, 2024
HomeAmerica2026 ലെ ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ: ഡോ. കല ഷഹി.

2026 ലെ ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ: ഡോ. കല ഷഹി.

മൊയ്‌ദീൻ പുത്തൻചിറ .

ന്യൂജേഴ്സി : 2026 ലെ ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷന് ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റി വേദിയാക്കാനാണ് തൻ്റെ ടീം ആഗ്രഹിക്കുന്നത്. സംഘടനാ തലത്തിലും, കലാ, സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഒരു ടീം നയിക്കുന്ന പാനലിൻ്റെ വിജയം സുനശ്ചിതമാകുമ്പോൾ അന്തർദ്ദേശീയ കൺവെൻഷനും ശ്രദ്ധയാകർഷിക്കേണ്ടതുണ്ട്. അതിനാണ് ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയെ ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷൻ വേദിയാക്കിയാക്കുവാൻ ആഗ്രഹിക്കുന്നത്.

ന്യൂജേഴ്സിയിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് ആയ അബ്സെ കോൺ ലൈറ്റ് ഹൗസ് മുതൽ ലൂസി ദി എലിഫൻ്റ് മുതൽ ഐക്കണിക് അറ്റ്‌ലാന്റിക് സിറ്റി ബോർഡ് വാക്ക് വരെ അറ്റ്‌ലാന്റിക് സിറ്റി ഏരിയയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ്. ആഴക്കടൽ മത്സ്യബന്ധന ഉല്ലാസയാത്ര, ഔട്ട്‌ലെറ്റ് മാൾ ഷോപ്പിംഗ്, കാറ്റാടി പാടങ്ങൾ, ചുവർച്ചിത്ര കേന്ദ്രങ്ങൾ തുടങ്ങി വിനോദ സഞ്ചാരകേന്ദ്രങ്ങങ്ങുടെ പറുദീസ കൂടിയാണ് ന്യൂജേഴ്സി അറ്റ്‌ലാന്റിക് സിറ്റി.

അറ്റ്‌ലാന്റിക് സിറ്റിയിലെ ഡേ സ്പാകൾ, ഈസ്റ്റ് കോസ്റ്റ് ബീച്ച്, കുട്ടികൾക്കായി സ്റ്റോറി ബുക്ക് ലാൻഡ് എല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്.

അറ്റ്‌ലാന്റിക് നഗരം ഫൊക്കാനാ അന്തർദ്ദേശീയ കൺവെൻഷന് തെരഞ്ഞെടുക്കുവാനുള്ള കാരണം ലോകോത്തരമായ താമസ സൗകര്യങ്ങൾ, ഷോപ്പിംഗ്, ലോകോത്തര വേദികൾ നൽകുന്ന ഇടം എന്ന നിലയിലാണ് തെരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ പറഞ്ഞു. മറീന, ബോർഡ്വാക് കടൽത്തീരങ്ങളും കൺവെൻഷന് എത്തുന്നവർക്ക് പുതിയ അനുഭവം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറ്റ്‌ലാന്റിക് സിറ്റിയിലെ ഹോട്ടലുകളും റിസോർട്ടുകളും വൈവിദ്ധ്യമാർന്ന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നവയും എത്തുന്നവരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതുമായിരിക്കുമെന്ന് ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ പറഞ്ഞു. ഇവിടത്തെ അതിശയകരമായ കാഴ്ചകളും മികച്ച ഭക്ഷണവും ആഡംബര പൂർണ്ണമായ താമസ സൗകര്യവും ഒരുക്കുകയും, കുടുംബമായി ഫൊക്കാന കൺവെൻഷൻ ആഘോഷിക്കാവുന്ന തരത്തിലാവും ഫൊക്കാന 2026 അന്തർദ്ദേശീയ കൺവൻഷൻ ഒരുക്കുക.

ഗോൾഫ് കളിക്കാരുടെ കേന്ദ്രം കൂടിയായ അറ്റ്‌ലാന്റിക് സിറ്റിയിൽ ഡേ ക്രൂയിസ്, കപ്പലോട്ടം, മീൻ പിടുത്തം, കയാക്ക്, അറ്റ്‌ലാന്റിക് കൗണ്ടി പാർക്ക്, എഡ്വിൻ ബി, ഫോർ സൈത്ത് പാർക്കുകൾ തുടങ്ങി നിരവധി വർണ്ണ വിസ്മയങ്ങൾക്കായി 2024-2026 ഫൊക്കാനാ കൺവെൻഷൻ വേദിയാകുവാൻ താൻ നേതൃത്വം നൽകുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിവുട്ടിവ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികളായ ഡോ ഷെറിൻ വര്‍ഗീസ്, റോണി വര്‍ഗീസ്, ഫിലിപ്പ് പണിക്കർ, രാജു എബ്രഹാം , വര്‍ഗീസ് തോമസ്, ജോയി കുടാലി, അഖിൽ വിജയ്‌, ഡോ നീന ഈപ്പൻ, ജെയ്സൺ ദേവസ്യ, ഗീത ജോർജ്‌, അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത്‌, വരുൺ നായർ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തുമഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങൾ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍, അലക്സ് എബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments