ജോൺസൺ ചെറിയാൻ .
വയനാട് പുൽപ്പള്ളിയിൽ പശുവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. പുൽപ്പള്ളി അമ്പത്തിആറ്, ആശ്രമംകൊല്ലി മേഖലകളിലാണ് കടുവയ്ക്കായി വനം വകുപ്പ് തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ നിരീക്ഷിച്ച് മയക്കുവെടി വയ്ക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. കടുവ മുന്നിൽ ചാടി ഒരു ബൈക്ക് യാത്രികനും പരുക്ക് പറ്റിയിരുന്നു. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ രാത്രിയും പകലും വനം വകുപ്പ് പട്രോളിംഗ് നടത്തുന്നുണ്ട്.