ജോൺസൺ ചെറിയാൻ .
ബോളിവുഡ് ഹിറ്റ് ചിത്രം ദംഗലിലെ താരം സുഹാനി ഭട്ട്‌നാഗറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. വെറും 19 വയസ് മാത്രമുള്ള സുഹാനിയുടെ മരണകാരണം അപൂർവ ഇൻഫഌമേറ്ററി രോഗമായ ഡെർമാറ്റോ മയോസൈറ്റിസ് ആണെന്ന് കുടുംബം വ്യക്തമാക്കി. വെറും രണ്ട് മാസം മുൻപാണ് സുഹാനിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യ അപായ സൂചനയായി പ്രത്യക്ഷപ്പെട്ടത് കൈയിലെ ചുവന്ന പാടായിരുന്നു. പല ആശുപത്രികളിലും മാറി മാറി കാണിച്ചിട്ടും രോഗം കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സുഹാനിയുടെ ആരോഗ്യ നില വഷളാവുകയും ഫെബ്രുവരി 7ന് താരത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെറും 9 ദിവസങ്ങൾ മാത്രം നീണ്ട ആശുപത്രി വാസം…ഫെബ്രുവരി 16ന് സുഹാനി മരണത്തിന് കീഴടങ്ങി. അതായത്, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് വെറും രണ്ടര മാസത്തിനുള്ളിൽ മരണം…പല ആശുപത്രികൾക്കും രോഗം കണ്ടെത്താൻ പോലും സാധിച്ചില്ല… എന്താണ് യഥാർത്ഥത്തിൽ സുഹാനിയെ കീഴ്‌പ്പെടുത്തിയ ഡെർമാറ്റോ മയോസൈറ്റിസ് ?