Thursday, July 17, 2025
HomeIndiaഅയോധ്യയും പരാമർശിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം.

അയോധ്യയും പരാമർശിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം.

ജോൺസൺ ചെറിയാൻ.

എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോ​ഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവർ മുമ്പത്തേക്കാൾ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തി. മഹാമാരിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികൾ തുടരാനും അടുത്ത അഞ്ച് വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ സർക്കാർ തീരുമാനിച്ചതായും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments