ജോൺസൺ ചെറിയാൻ.
കൊല്ലം പരവൂരിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യയെ ആത്മഹത്യയിൽ ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും. ആത്മഹത്യയ്ക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസികപീഡനവും ഭീഷണിയുമെന്നായിരുന്നു ആരോപണം. അനീഷ്യയുടെ മൊബൈൽ ഫോണിലും കൂടുതൽ തെളിവുകൾ ഉണ്ടെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം -ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു.
