Tuesday, July 22, 2025
HomeAmericaഎബ്രാഹാം വണ്ടാനത്ത് അന്തരിച്ചു.

എബ്രാഹാം വണ്ടാനത്ത് അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം.

കാൽഗറി. തൊടുപുഴ രാമപുരത്ത്  വണ്ടാനത്ത് വി.എം .എബ്രാഹാം (73) അന്തരിച്ചു. പൊൻകുന്നം പുളിക്കൽ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ.  കാനഡ കാൽഗറിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളതും ,കാല്ഗറി ബോവാലി ഫാക്കൽറ്റിയിലെ അദ്ധ്യാപികയും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ എക്സിക്യൂട്ടീവ്  അംഗവും , സിറോ മലബാർ മിസ്സിസ്സാഗ എപ്പാർക്കിയുടെ പാസ്റ്റർ  കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നതും , കാൽഗറിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യവുമായ ഡോക്ടർ ആൻ സ്മിത എബ്രഹാമാണ് ഏക മകൾ . കൊച്ചു മക്കൾ എബി , അഗസ്റ്റിൻ കാനഡയിൽ പഠിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് രാമപുരം സെയ്ന്റ് അഗസ്റ്റിൻ ഫെറോന പള്ളിയിൽ ശവ സംസ്കാരം നടക്കുന്നതുമായിരിക്കും .

ദയവായി ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments