മഹ്ബൂബുറഹ്മാൻ എം.
പൂക്കോട്ടൂർ: ഡൽഹിയിൽ നടന്ന 2023 ദേശീയ ഖേലോ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കിയ കായിക പ്രതിഭ ടി. ഉസ്മാന് തീരം മുണ്ടിതൊടിക വാട്സ്ആപ് കൂട്ടായ്മ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് വയോജന കൂട്ടായ്മ വൈസ് പ്രസിഡണ്ട് വി.കെ. മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂർ പഞ്ചായത്ത് വയോജന കൂട്ടായ്മ പ്രസിഡണ്ട് ആലസ്സൻ കുട്ടി, തീരം ട്രഷറർ എം. ഹിദായത്ത്, വിവ റഷീദ്, ഉമർ മോഴിക്കൽ, ഇസ്മായിൽ മോഴിക്കൽ, എം. അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.
തീരം പ്രസിഡണ്ട് അഡ്വ. പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. നൗഷാദ് സ്വാഗതവും ജോയിൻറ് സെക്രട്ടറി അബ്ദുറസാഖ് കണക്കശ്ശേരി നന്ദിയും പറഞ്ഞു. 60 വയസ്സ് കഴിഞ്ഞ ടി. ഉസ്മാൻ പിന്തുടരുന്ന കായിക ചര്യ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ വയോജനങ്ങൾക്ക് മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഫോട്ടോ:
ഡൽഹിയിൽ നടന്ന 2023 ദേശീയ ഖേലോ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മെഡലുകൾ കരസ്ഥമാക്കിയ കായിക പ്രതിഭ ടി. ഉസ്മാനെ തീരം മുണ്ടിതൊടിക വാട്സ്ആപ് കൂട്ടായ്മ ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിക്കുന്നു.