പി പി ചെറിയാൻ.
ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വര്ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷ കലാപരിപാടികൾ അരങ്ങേറുന്നത്.ചടങ്ങിൽ മുഖ്യാഥിതിയായി ഗാർലാൻഡ് ജഡ്ജി മാർഗരറ്റ് ഓബ്രായാൻ പങ്കെടുക്കും.
ആഘോഷ പരിപാടികൾക്ക് മദ്ധ്യേ നടക്കുന്ന പ്രത്യേക ചടങ്ങിൽ കേരള അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തേക്ക് പ്രദീപ് നാഗനൂലിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമതി ചുമതലയേൽക്കും.
പ്രസിഡന്റ് (പ്രദീപ് നാഗനൂലിൽ വൈസ് പ്രസിഡന്റ് അനശ്വർ മാമ്പിള്ളി,സെക്രട്ടറി മഞ്ജിത്ത് കൈനിക്കര,ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് അംബ്രോസ്,ട്രഷറർ ദീപക് നായർ,ജോയിന്റ് ട്രഷറർ നിഷ മാത്യൂസ്,സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി രാജു,റീക്രീഷൻ ആൻഡ് പിക്നിക് ഡയറക്ടർ സാബു മാത്യു,ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്,സ്‌പോർട്‌സ് ഡയറക്ടർ സാബു മുക്കാലടിയിൽ
ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത്,മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്,വിദ്യാഭ്യാസ ഡയറക്ടർ ഡിംപിൾ ജോസഫ്).