ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കഴിഞ്ഞദിവസം മധ്യകേരളത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.