വെൽഫെറെ പാർട്ടി മലപ്പുറം .
തിരുവനന്തപുരം/മലപ്പുറം: കെഎസ്ആർടിസി മലപ്പുറം ടെർമിനൽ കം കോംപ്ലക്‌സ് അടിയന്തിരമായി പണിപൂർത്തിയാക്കണമെന്നാവശ്യപ്പെ
2015ൽ ഭരണാനുമതി ലഭിച്ച് 2016ൽ നിർമാണം ആരംഭിച്ച പുതിയ ടെർമിനൽ നിർമാണം ഏഴ് വർഷം പൂർത്തിയായിട്ടും പൂർത്തിയാകാതെ തുടരുകയാണ്. കെഎസ്ആർടിസി ഫണ്ടിനു പുറമേ ആവശ്യമായ ഫണ്ടുകൾ വകയിരുത്തി യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള പ്രാഥമിക സൗകര്യങ്ങളും കോമ്പൗണ്ടിന്റെ സൗന്ദര്യവത്കരണമടക്കം നിർമാണം പൂർത്തിയാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
പലപ്പോഴായി റദ്ദാക്കിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനസ്ഥാപിക്കാനും പുതിയ സർവീസുകൾ ആരംഭിക്കുവാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും കെ.എസ്.ആർ.ടി.സി. ഡയരക്ടർക്കും കൂടി നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയംഗം ശാക്കിർ മോങ്ങം, മണ്ഡലം വൈസ് പ്രസിഡണ്ട് അഫ്‌സൽ മലപ്പുറം, ട്രഷറർ ജലീൽ കോഡൂർ, ശാനി ശാക്കിർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
