ജോയിച്ചന്‍ പുതുക്കുളം.
“പാം ഇന്റർനാഷണൽ ” പന്തളം NSS പോളിടെക്‌നിക് ഗ്ലോബൽ അലുമിനി 2007 ൽ രൂപം കൊണ്ടു . ഇന്ന് ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ അതിന്റെ അംഗങ്ങൾ വ്യാപിച്ചു കിടക്കുന്നു.
2014 മുതൽ സൊസൈറ്റി & ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌ത KARMA യുടെ നേതൃത്വത്തിൽ ഒരു പെയിൻ & പാലിയേറ്റീവ് കെയർ കോളേജ് കെട്ടിടത്തിൽ തന്നെ പ്രവർത്തിച്ചു വരുന്നു . കൂടാതെ ജനോപകാരപ്രദമായ മറ്റു പല മേഖലകളിലും KARMA പ്രവർത്തിച്ചു വരുന്നു.
“കർമ്മ ജീവൻ” എന്ന ഡയാലിസിസ് സംരക്ഷണ പദ്ധതി ,ദൈനംദിന ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന നിരാലംബരായ രോഗികളുടെ കുടുംബത്തിലേക്ക് ആവശ്യമായ വകകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാം “റൈസ് കിറ്റ് പദ്ധതി”, അന്നം പാഴാക്കരുത് എന്ന സന്ദേശവുമായി പ്ലം അന്നപൂർണ പദ്ധതി , ലാഭേച്ഛയില്ലാതെ ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർക്കു വേണ്ടി നൽകുന്ന പാരിതോഷികം പാം കർമ്മ രത്ന അവാർഡ് , ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന യുവാക്കൾക്ക് നൽകുന്ന കർമ്മ സേവാ അവാർഡ് , വിദ്യാഭ്യാസമേഖലയിൽ ” പാം വിദ്യാനിധി” , കൂടാതെ വിദ്യാഭ്യാസത്തിനു ശേഷം ഒരു സ്ഥിര വരുമാന മാർഗത്തിനു വേണ്ടി പ്രവർത്തിക്കുന്ന “പാം കർമ്മ ജോബ് സെൽ” എന്നിവ എടുത്തുപറയാവുന്ന പ്രവർത്തങ്ങളാണ്.
കൂടാതെ വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി പാം ഇന്റർനാഷണൽ നടത്തുന്ന “പാം കർമ്മ ദീപം ” എന്ന ഭവന ദാന പദ്ധതിയുമായി എല്ലാപൂർവ വിദ്യാർത്ഥികളും സഹകരിച്ചു വരുന്നു.
ഉള്ളടക്കത്തിലും , ഘടനയിലും വ്യത്യസ്തത പുലർത്തുന്ന പാം ഇന്റർനാഷനലിന്റെ കേരളത്തിലെ ഔദ്യോഗിക ഓഫീസിന്റെ പ്രവർത്തനം 2024 ജനുവരി ഒന്നാം തിയതി രാവിലെ 10 മണിക്ക് , പന്തളം -കുരമ്പാല, ഇടയാടി ജംഗ്ഷനിൽ എം .സി റോഡിനു കിഴക്കു വശത്തുള്ള കെട്ടിടത്തിൽ ആരംഭിക്കുന്നതാണ്. തദ് അവസരത്തിൽ എല്ലാ അഭ്യുദയ കാംഷികളുടെയും മഹനീയ സാന്നിദ്ധ്യം പാം ഇന്റർനാഷണൽ ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.