ജോയിച്ചന്‍ പുതുക്കുളം.
വാഷിംഗ്‌ടൺ ഡിസി : വാഷിംഗ്‌ടൺ ഡിസി, വിർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ (കെ. എ. ജി. ഡബ്ല്യൂ) ന്റെ 2024 -ലെ ഭാരവാഹികൾ ചുമതലയേറ്റു. 2023 ലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന വർണാഭമായ ചടങ്ങിലാണ് പ്രസിഡന്റ് സുഷമ പ്രവീണിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് നാരായണൻ വളപ്പിൽ , സെക്രട്ടറി ആശ ഹരിദാസ് , ട്രെഷറർ മെറിൻ മാണി , അസ്സോസിയേറ്റ് സെക്രട്ടറി പെൻസ് ജേക്കബ് , അസ്സോസിയേറ്റ് ട്രെഷറർ റീജ നിരാർ, 2023 പ്രസിഡന്റ് പ്രീതി സുധ , 2025 ലെ നിയുക്ത പ്രസിഡന്റ് ജെൻസൺ ജോസ്, ടാക്സ് അഡ്വൈസർ പയസ് തട്ടാശ്ശേരി , ലീഗൽ അഡ്വൈസർ തോമസ് പോൾ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതല ഏറ്റത് .
മെമ്പർഷിപ്പ് ടീം -അരുൺ ജോ സക്കറിയ , ടാലെന്റ്റ്ടൈം ടീം – റെജീവ് ജോസഫ് , എന്റർടൈൻമെൻറ് ടീം – റീന ഫിലിപ്പ് , ലോങ്ങ് റേഞ്ച് -ജിജു നായർ , മെമ്പർ അറ്റ് ലാർജ് – റിനു രാധാകൃഷ്ണൻ , അഡ്വൈസറി ബോർഡ് – ലക്ഷ്‌മിക്കുട്ടി പണിക്കർ , പബ്ലിസിറ്റി -ഷിബിലി അബ്ദുൽ, എഡിറ്റോറിയൽ ബോർഡ് – സുനു ബൈജു , ടെക്നോളജി ആൻഡ് വെബ്സൈറ്റ് – സജി ജോസ് , പയനീർ ക്ലബ് – ഹരിദാസ് നമ്പ്യാർ , വിമൻസ് ക്ലബ് – വിദ്യ സുകുമാരൻ, യൂത്ത് ക്ലബ് – സഹീൻ അഹമ്മദ് , സ്പോർട്സ് – ഷിബു സാമുവേൽ, സോഷ്യൽ സർവീസ് – ഷഫീൽ അഹമ്മദ്, ഫിനാൻസ് ടീം – മനോജ് ബാലകൃഷ്ണൻ , ചാരിറ്റി താങ്ങും തണലും – ധന്യ ഗോപകുമാർ , കൾച്ചറൽ ആൻഡ് ലിറ്ററസി -രതീഷ് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റകൾ സ്ഥാനം ഏൽക്കുകയും 2024 ലെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
പ്രസിഡന്റ് സുഷമ വിവിധ കമ്മിറ്റികളെ പരിചയപ്പെടുത്തുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ഒരു മലയാളം പാട്ടിന്റെ ഈണത്തിൽ ഹരി നമ്പ്യാർ രചിച്ച് വാഷിംഗ്ടൺ വോയ്സ് (കുട്ടി മേനോൻ, വിമൽ വേണുഗോപാൽ, ശരത് സണ്ണി, മഹാദേവൻ, സുഷമ പ്രവീൺ, അപർണ പണിക്കർ, മെർലിൻ തോമസ്, അഞ്ജന മടത്തിൽ) ആലപിച്ച ഗാനത്തിന്റെ അകമ്പടിയോടെ ആണ് വിവിധ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തിയത്. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടു കൂടി പരിപാടികൾ അവസാനിച്ചു.