ജോൺസൺ ചെറിയാൻ.
മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് സിനിമക്ക് സൗദി പ്രവാസികൾക്ക് ഇടയിൽ മികച്ച പ്രതികരണം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നേര്. നേരിലെ അഡ്വക്കേറ്റ് വിജയമോഹൻ(ലാൽ) പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത ആരാധക ഹൃദയങ്ങളിലേക്കാണ് വീണ്ടും ഇറങ്ങിച്ചെല്ലുന്നത്. തന്നിലെ നടനെ മുന്നിൽ കണ്ടുള്ള കഥാപാത്രങ്ങളും തിരക്കഥകളും വന്നാൽ മോഹൻലാൽ തൻറെ 100 ശതമാനം നൽകുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നേര് എന്ന് ആരാധകർ പറഞ്ഞു.