Sunday, May 5, 2024
HomeAmericaകാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്.

കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്.

ജോയിച്ചന്‍ പുതുക്കുളം.

കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ  കൂട്ടായ്മയായ  കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ”  ഡിസംബർ 30  ന്  RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ ബഹുമാനപ്പെട്ട രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും. , അഭിവന്ദ്യ.ആർച്ച് ബിഷപ്പ്  ഗ്രിഗറി കെർ വിൽ‌സൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്തുമസ് സന്ദേശം നല്കുന്നതുമായിരിക്കും,  കൂടാതെ   കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെവിവിധ ഇടവക അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന ക്രിസ്മസ് കലാ വിരുന്നും  ഉണ്ടായിരിക്കും .

കാൽഗറിയിലെ  അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ , സെയിന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്റ് മദർ തെരേസ സിറോ മലബാർ ചർച്ച് ,സെന്റ് തോമസ് യാക്കോബായാ സിറിയൻ ഓർത്തഡോൿസ് ചർച്ച് , സെന്റ് തോമസ് മാർത്തോമാ സിറിയൻ ചർച്ച്  എന്നിവരുടെ കൂട്ടായ്മയായ  കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സംയുക്ത ക്രിസ്മസ് ആഘോഷമാണ് “ഗ്ലോറിയ – 23 “. പരിപാടിയുടെ നടത്തിപ്പിന് വേണ്ടി റവ. ജോജി ജേക്കബ് (പ്രസിഡന്റ് ), ജിനു വർഗീസ് (ട്രസ്റ്റീ), ചാൾസ് മുറിയാടൻ (സെക്രട്ടറി) എന്നീ ചുമതലക്കാർ  നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ  പ്രവർത്തിച്ചുവരുന്നു.
ഗ്ലോറിയ -23 ലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും  സംഘാടകർ സാദരം സ്വാഗതം ചെയ്യുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments