Wednesday, November 6, 2024
HomeNewsഉള്ളൂരിന്റെ പ്രേമ സംഗീത സദസുമായി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അമേരിക്കൻ പര്യടനത്തിൽ.

ഉള്ളൂരിന്റെ പ്രേമ സംഗീത സദസുമായി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അമേരിക്കൻ പര്യടനത്തിൽ.

ശ്രീകുമാർ ഉണ്ണിത്താൻ.

ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള കർണാടകസംഗീതത്തിൽ മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്.  ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു. അങ്ങനെ സ്വന്തമായ ഒരു ശൈലി ഉണ്ടാക്കി എടുത്ത അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് ഡോ. മണക്കാല ഗോപാലകൃഷ്ണൻ .

“വ്യക്തിത്വവികാസം  സംഗീത പഠനത്തിലൂടെ”   എന്ന  പുസ്തകത്തിലൂടെ വിദ്യാഭ്യാസത്തിലും വ്യക്തിത്വരൂപികരണത്തിലും” സംഗീത പഠനത്തിന് പ്രാധാന്യമുണ്ടെന്നും ഏത് സങ്കീര്‍ണമായ മാനസികാവസ്ഥയിലും മനുഷ്യമനസിനെ സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിവുണ്ടെന്നും വിശദീകരിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത് .

ഉള്ളൂർ രചിച്ച ‘പ്രേമസംഗീതം’ ശാസ്ത്രീയ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി സ്വദേശത്തും വിദേശത്തുമായി നൂറ്റിപതിനഞ്ചു   വേദികളിൽ അവതരിപ്പിച്ചു, ശാസ്ത്രീയ സംഗീതത്തെ മലയാളീകൾക്ക് ആസ്വാദ്യകരമാക്കാനും കൂടുതൽ ജാനകിയമാക്കാനും സാധ്യമാക്കിയത്    കണക്കിലെടുത്തു ഉള്ളൂർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ പ്രത്യേക പുരസ്കാരം നേടുകയുണ്ടായി .ശാസ്ത്രീയ സംഗീതത്തിന്റെ  മൂല്യതത്വങ്ങൾ ഒന്നുതന്നെയാണെങ്കിലും ആലാപനരീതിയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്നു, അങ്ങനെ പുതിയ ഒരു അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിലേക്കു ഇറങ്ങി ചെല്ലുന്ന ഡോ . മണക്കാല ഗോപലകൃഷ്ണൻ ശാസ്ത്രീയ സംഗീത രംഗത്ത് വെത്യസ്തനാകുന്ന കലാകാരനായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികളിൽ നിന്നും
പുതുമകൾ കൊണ്ടുവരാണുണ്ടായ കാരണം എന്ന് ഡോ. മണക്കാല പറയുന്നു .   പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തികൊണ്ടിരിക്കുന്നത്   ആസ്വാദകലോകം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.രാഗ താള പദങ്ങളുടെ സമന്വയമാണ്   സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്]. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുവാൻ  സംഗീതത്തിന് കഴിയുന്നു . ദുഷ്‌ചിന്തകളെ മാറ്റി സദ്‌വികാരങ്ങളെ ഉദ്ദിപിപ്പിക്കാൻ  കഴിയുന്ന സംഗിതം മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നുവാനും വളരെയേറെ  സഹായിക്കുന്നു.

ഉള്‍ക്കനല്‍’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കടന്നു വന്ന സംഗീതഞ്ജനായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സംഗീതശിരോമണിയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീതഞ്ജര്‍ക്കൊക്കെയും പ്രിയപ്പെട്ട ഒരാളായി.യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളില്‍ തംബുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂര്‍വസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികള്‍ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിച്ചത്. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫിസര്‍ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂള്‍ പ്രവേശനഗാനങ്ങള്‍ ജനകീയമാക്കുന്നതിനും കേരളാ കലാമണ്ഡലം സ്കൂളിൽ സിലബസ് പരിഷ്കരിക്കുന്നതിനും നേതൃത്വം നല്‍കി.  2014, 2015 , 2016 വർഷങ്ങളിൽ   മണക്കാല സംഗീതം നല്‍കിയ സ്കൂൾ പ്രവേശനഉത്സവഗാനം പുതിയൊരു മാതൃകയായി.. ജി . വേണുഗോപാൽ , മധു ബാലകൃഷ്ണൻ , പി . ജയചന്ദ്രൻ എന്നിവർ പാടിയ ആ ഗാനങ്ങൾ വിദ്യാലയ സമൂഹം ഇന്നും ഏറ്റുപാടുന്നു.

സംഗീതംകൊണ്ടൊരു മേല്‍വിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകള്‍ വല്ലായ്മകള്‍ തീര്‍ക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവില്‍ ആ യാത്ര  ചലച്ചിത്ര രംഗത്ത് കൊണ്ട് എത്തിച്ചു. ആദ്യ സിനിമയിൽ തന്നെ പ്രമുഖരെ ഉൾപ്പെടുത്തി സംഗീത സംവിധാനം നിർവഹിക്കാൻ ആയി . പൂവച്ചല്‍ഖാദർ  കൈതപ്രം , പ്രഭാവര്‍മമ്മ . തുടങ്ങിയവരുടെ  ഗാനങ്ങള്‍ യേശുദാസ് , കെ . എസ് . ചിത്ര , പി . ജയചന്ദ്രൻ , അപർണ്ണ ബാലമുരളി  എന്നിവരാണ്  ആലപിച്ചിട്ടുള്ളത് .

ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്.
അതിന്  മനുഷ്യരുടെ സമുഖ്യ സംസ്കരിക പുരോഗതിയെ ശക്തമായി സ്വാധിനിക്കുന്ന മധ്യമെന്ന നിലക്ക്  ഇത്തരം പ്രവർത്തനങ്ങളെ   പ്രോത്സാഹിപ്പിക്കാൻ  അമേരിക്കൻ മലയാളികൾ കാണിക്കുന്ന നല്ല  മനസ്സിനെ
ഡോ. മണക്കാല ഗോപാലകൃഷ്ണൻ പ്രശംസിച്ചു.   .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments