ജോൺസൺ ചെറിയാൻ.
ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായ 13 കാരിയോട് കൊടും ക്രൂരത. വീട്ടുടമ പെൺകുട്ടിയെ നായയെ വിട്ട് കടിപ്പിച്ചെന്നും നഗ്നയാക്കി മർദിച്ചെന്നും ആരോപണം. വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ പൂട്ടിയിട്ടെന്നും പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു.ബീഹാർ സ്വദേശിയുടെ മകൾക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ സ്ത്രീ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നു. ഇവരുടെ രണ്ട് ആൺമക്കൾ കുട്ടിയെ നഗ്നയാക്കി നിർത്തുകയും, ദൃശ്യങ്ങൾ പകർത്തുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യറുണ്ടെന്നും പരാതിയിലുണ്ട്.