Sunday, May 19, 2024
HomeKeralaമൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല .

മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല .

വെൽഫെയർ പാർട്ടി.

മലപ്പുറം : മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് പറഞ്ഞു. മധ്യപ്രദേശിൽ കമൽ നാഥിന്റെ നേതൃത്വത്തിൽ അത്തരം സമീപനമാണ് കോൺഗ്രസ് പുലർത്തിയത്. മൃദു ഹിന്ദുത്വം ഉപേക്ഷിച്ച് കർണാടകയിൽ കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് ബി.ജെ.പി പരാജയപ്പെട്ടത്.
തെരെഞ്ഞെടുപ്പു നടക്കുമ്പോഴും സംഘ്പരിവാർ രാഷ്ട്രീയം ശക്തിപ്പെടുമ്പോഴും പരസ്പരമുള്ള അധികാ തർക്കവും തള്ളിപ്പറലുകളുമായി ജനങ്ങൾക്ക് അവജ്ഞയുണ്ടാക്കുന്ന സമീപനമാണ ഇന്ത്യ മുന്നണിയിലെ കക്ഷികൾ പുലർത്തിയത്. കോൺഗ്രസിന് ഇതിൽ വലിയ ഉത്തരവാദിത്വം ഉണ്ട്. പരമാവധി കക്ഷികളെ ഉൾക്കൊള്ളാൻ ശ്രമിച്ച തെലുങ്കാനയിൽ നേടിയ വിജയവും പാഠമാണ്.
ഇന്ത്യ മുന്നണി കൂടുതൽ വിശാലമാക്കുകയും സംഘ്പരിവാറിന്റെ ഇരകളാക്കപ്പെട്ട ജനങ്ങളെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ അത് വിപുലപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്നു വിശാല രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യാ മുന്നണി എന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിന് മാത്രമുള്ളതാണ് എന്ന സമീപനത്തിന് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ ഫലം. ഈ പോരായ്മ പരിഹരിക്കാൻ കഴിഞ്ഞാലെ 2024 ലെ പൊതു തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് വിജയിക്കാനാകൂ. ഫാഷിസത്തെ രാഷ്ട്രീയമായും സാമൂഹികമായും ജനകീയമായും പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു വലിയ ജനസഞ്ചയം ഇപ്പോഴും രാജ്യത്ത് നിലയുറപ്പിക്കുന്നുണ്ടെന്നത് ഈ തിരിച്ചടിക്ക് ഇടയിലും പ്രതീക്ഷ നൽകുന്ന ഒന്നാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴ്പെടാത്ത ജനസമൂഹത്തെ കൂടുതൽ വിപുലപ്പെടുത്തി ഫാസിസത്തെ പരാജയപ്പെടുത്താനുള്ള പോരാട്ടം അതിശക്തമായി തുടരണം എന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ – ഡിസംബർ മാസങ്ങളിലായി വെൽഫെയർ പാർട്ടി നടത്തുന്ന ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറത്ത് എ ഫാറൂഖ് സ്മാരക ഹാളിൽ ജില്ലാ പഠന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത പരിപാടിയിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം രഘു, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച സംസാരിച്ചു. മുനീബ് കാരക്കുന്ന്, ഫായിസ കരുവാരക്കുണ്ട്, തസ്നീം മമ്പാട്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, സുഭദ്ര വണ്ടൂർ, റജീന ഇരുമ്പിളിയം, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ജാഫർ സി.സി, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ് അലി കട്ടുപ്പാറ, അഷ്‌റഫ്‌ കെ കെ എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments