ജോൺസൺ ചെറിയാൻ.
ബിരുദാനന്തര ബിരുദത്തിനായി കോളജിലെത്തിയ മിസ്രിയയ്ക്ക് കോളജ് അധികൃതർ താമസ സൗകര്യം നൽകിയിരുന്നില്ല. പഠനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞും താമസസൗകര്യം ഇല്ലാത്തതിനാൽ നാളുകളോളം മിസ്രിയ വീട്ടിലിരുന്നു. തുടർന്ന് ഹോസ്റ്റൽ ഓഫിസിലും ഹോസ്റ്റൽറെപ്പിനെയും മാറി മാറി വിളിച്ചതിന്റെ ഫലമായി ഓണാവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ച വന്നോളാൻ അധികൃതർ അറിയിച്ചു. തുടർന്ന് ഹോസ്റ്റലിൽ എത്തിയ മിസ്രിയയെ ഗൈഡ് ചെയ്യാനോ സഹായിക്കാനോ ആരും തന്നെ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ റപ്പിന്റെ റൂമിൽ സാധനങ്ങൾ വച്ച് കോളേജിൽ പോയി വൈകിട്ട് മിസ്രിയ തിരിച്ചു വന്നിട്ടും റൂം ലഭ്യമായില്ല. തുടർന്ന് വെയിറ്റിംഗ് റൂമിലെ ബെഞ്ചിൽ വൈകീട്ട് ഏഴു മണിവരെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായി. ഒരു റൂമിലേക്കും അക്കോമഡേറ്റ് ചെയ്യാൻ ഹോസ്റ്റൽ അധികൃതർ തയ്യാറായില്ല. തുടർന്ന് കോളേജ് അധികാരികളെ അറിയിച്ചപ്പോൾ ഏതെങ്കിലും റൂമിൽ കയറിക്കോളാനുള്ള അനുമതി ലഭിച്ചു. പക്ഷേ ബിരുദകാലത്ത് താമസിച്ച ടോയ്‌ലറ്റിന് അരികിലെ റൂമിൽ താമസിക്കാൻ അനുവദിച്ചില്ല. കുട്ടികൾ കൂടുതലാണ് എന്നതായിരുന്നു കാരണം. ഭിന്നശേഷി വിദ്യാർത്ഥിക്ക് അനുയോജ്യമായ മുറി ലഭ്യമാക്കേണ്ടത് കോളജിന്റെയും ഹോസ്റ്റലിന്റേയും ഉത്തരവാദിത്തമാണ്. ഇതിനായി ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മറ്റ് കുട്ടികളെ മറ്റ് മുറികളിലേക്ക് മാറ്റി താമാസിപ്പിച്ച് മിസ്രിയയ്ക്ക് വേണ്ട സൗകര്യമൊരുക്കാൻ ഹോസ്റ്റൽ അധികൃതർക്ക് അനായാസം സാധിക്കുമായിരുന്നിട്ടും അത് ചെയ്തില്ല.