Friday, October 18, 2024
HomeNewsഅഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം.

അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം.

ജോൺസൺ ചെറിയാൻ.

ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറു കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ആക്രമണത്തിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ ആക്രമണത്തിൽ പരുക്കേറ്റ നിരവധി പലസ്തീനികളെയും വിദേശികളേയും റഫ ഇടനാഴി വഴി ഈജിപ്തിലെ ആശുപത്രികളിലെത്തിച്ചുകൊണ്ടിരിക്കെയാണ് ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments