Saturday, April 27, 2024
HomeUncategorizedഒഐസിസി യൂഎസ്എ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു - ഒക്ടോബർ 29 ന്...

ഒഐസിസി യൂഎസ്എ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു – ഒക്ടോബർ 29 ന് ഞായറാഴ്ച.

ജോൺസൺ ചെറിയാൻ.

ഹൂസ്റ്റൺ: വീക്ഷണം ദിനപത്രത്തിന്റെ എംഡിയും ചീഫ് എഡിറ്ററും കെപിസിസി   മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു.ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.

ഒക്ടോബർ 29  ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്നാ ബസാർ ഹാളിൽ വച്ച് നടക്കുന്ന സ്വീകരണ സമ്മളത്തിലേക്കു (2437 FM 1092 Rd, Stafford Texas 77459) എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒഐസിസി യുഎസ് എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചു. ചാപ്റ്റർ, റീജിയണൽ ഭാരവാഹികളും എന്നിവരും പങ്കെടുത്ത്‌ സ്വീകരണ സമ്മേളനം വിജയിപ്പിക്കണമെന്ന്‌ അവർ അറിയിച്ചു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments