Saturday, September 21, 2024
HomeKeralaസംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം.

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം.

ജോൺസൺ ചെറിയാൻ.

മത്സരങ്ങള്‍ നാളെ രാവിലെയാകും തുടങ്ങുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്ന് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍. ബിന്ദു ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറും. മേയര്‍ എം.കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് കുന്നംകുളത്ത് ദീപശിഖ പ്രയാണം സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments