വെൽഫെറെ പാർട്ടി മലപ്പുറം .
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ബിന്ദു പരമേശ്വരനെയും തെരഞ്ഞെടുത്തു.
മലപ്പുറം കോട്ടപ്പടി മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ജില്ലാ കൺവെൻഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളോടുള്ള അവഗണനക്കെതിരിൽ ഇനിയും ഒരുപാട് കരുത്തും ശക്തിയും വനിതകൾ ആർജ്ജിക്കണമെന്നും സ്ത്രീകളെ ശാക്തികരിക്കുന്നതിൽ ഏറെ മുന്നിലാണ് വിമൻ ജസ്റ്റിസ് മൂവ്‌മെന്റെന്നും അവർ പറഞ്ഞു. 31 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലയിൽ നിന്നുള്ള 12 സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.
സ്റ്റേറ്റ് കമ്മിറ്റി അംഗം ഉമൈറ ടീച്ചർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഫയാസ് ഹബീബ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം സുലൈഖ അസീസ് സമാപന പ്രഭാഷണം നിർവഹിച്ചു. നസീറ ബാനു അധ്യക്ഷയായിരുന്നു. ശിഫാ ഖാജ സ്വാഗതവും ഹസീന വഹാബ് നന്ദിയും പറഞ്ഞു.
ഫോട്ടോ: