ജോൺസൺ ചെറിയാൻ.
വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ വിശദീകരണവുമായി സൗദി യുവതി. ഷക്കിര്‍ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു.