സോളിഡാരിറ്റി.
മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു.