Wednesday, August 13, 2025
HomeIndiaതെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം.

തെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം.

ജോൺസൺ ചെറിയാൻ .

മഞ്ചിരിയാൽ ജില്ലയിൽ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് പ്രതിയുടെ ആടിനെ കാണാതായത്. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ ഷെഡിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവരെ മർദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു. അടിയിൽ തീയിട്ട ശേഷം മർദ്ദനം തുടർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമുരാജുല രാമുലു, ഭാര്യ സ്വരൂപ, മകൻ ശ്രീനിവാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, ദലിതർക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments