Monday, May 20, 2024
HomeNewsഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു.

ഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു.

ജോൺസൺ ചെറിയാൻ .

ഐപിഎലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ പരിശീലകനും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടോറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുള്ള വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാണ്.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡാനിയല്‍ വെട്ടോറി ഐപിഎലിലേക്ക് തിരിച്ചെത്തുന്നത്.2014-2018 കാലയളവില്‍ വെട്ടോറി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) പരിശീലിപ്പിച്ചിരുന്നു. താരതമ്യേന വിജയമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 2015ലെ പ്ലേഓഫിലേക്കും 2016ലെ ഫൈനലിലേക്കും വെട്ടോറി ആര്‍സിബിയെ നയിച്ചു.പത്ത് ടീമുകളില്‍ അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഈ സീസണില്‍ ഫിനിഷ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments