ജോൺസൺ ചെറിയാൻ.
പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെന്ന് പേരു ചേര്‍ത്താല്‍ ജനം അഴിമതി മറക്കില്ലെന്നും പുതിയ പേര് തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യ വിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേര്‍ക്കുന്നത് ഇന്ത്യവിരുദ്ധത വ്യക്തമാക്കുന്നതിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി ഇന്ത്യ എന്ന് പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഉപയോഗിക്കുന്നതുവഴി രാജ്യത്തെ ജനങ്ങള്‍ അഴിമതി മറക്കില്ലെന്ന് മോദി പറഞ്ഞു.