Sunday, December 21, 2025
HomeAmericaഡാലസില്‍ വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി.

ഡാലസില്‍ വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി.

മാർട്ടിൻ .

ഡാലസ്: സഹനത്തിലൂടെയും സ്‌നേഹത്തിലൂടെയും വിശുദ്ധിയിലേക്കുയര്‍ത്തപ്പെട്ട വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തുടക്കമായി.
ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം വികാരി ഫാ. മാത്യുസ്‌ കുര്യൻ മുഞ്ഞനാട്ട് ,ഫാ. ജോർജ്  വാണിയപുരക്കൽ എന്നിവർ ചേർന്ന് തിരുനാള്‍ കൊടിയേറ്റി. കൈക്കാരന്മാരായ പീറ്റർ തോമസ്,  എബ്രഹാം പി മാത്യൂ, സാബു  സെബാസ്റ്റ്യൻ, ജോർജ് തോമസ്  (സെക്രട്ടറി) തുടങ്ങിയവർ  സന്നിഹിതരായി.
തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, വിശുദ്ധ കുര്‍ബാനയും, നൊവേനയും, ലദീഞ്ഞും, നടന്നു. തിരുകര്‍മങ്ങൾക്ക്  ഫാ. മാത്യുസ്‌ മുഞ്ഞനാട്ട് , ഫാ. ജോർജ്  വാണിയപുരക്കൽ  എന്നിവര്‍ കാർമ്മികരായി. ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങളാണ് ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രസുദേന്തിയാവുന്നത് . ദിവസേന വൈകൂന്നേരം ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. തിരുനാള്‍ 30 ന് സമാപിക്കും.
RELATED ARTICLES

Most Popular

Recent Comments