Sunday, December 21, 2025
HomeAmericaഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ചു ജോസഫ് ചാണ്ടി .

ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ചു ജോസഫ് ചാണ്ടി .

പി പി ചെറിയാൻ.

ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു.  തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും അഡ്വൈസറി ബോർഡ് ചെയർമാനും ആയിരുന്നുവെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദീർഘനാളത്തെ പരിചയമാണ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആയ ഞാനുമായുള്ളതെന്നും അദ്ദേഹത്തിൻറെ ഇരുപത്തിരണ്ടാമത്തെ വയസ്സു മുതലുള്ള അടുത്തബന്ധം ഞാൻ കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരൻ ആയിരിക്കെ സഹകരണ എംപ്ലോയിസ് അസോസിയേഷൻ നേതാവായിരുന്നു ഉമ്മൻചാണ്ടി.

അമേരിക്കയിൽ വരുമ്പോഴും നാട്ടിൽ ആയിരിക്കുമ്പോഴും എന്നെ വന്നു കാന്നുമായിരുന്നു. ട്രസ്റ്റ് കോട്ടയത്ത് സംഘടിപ്പിച്ച ഒട്ടുമിക്ക മീറ്റിങ്ങുകളിലേയും സജീവ സാന്നിധ്യം. എൻറെ വിവാഹത്തിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തിന് എല്ലാ തിരക്കുകൾക്കിടയിലും പങ്കെടുത്ത മഹാനുഭാവൻ .ആയിരക്കണക്കിന് ജനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നാലും എപ്പോഴും കൂടെ കൂട്ടുന്നവൻ .പുണ്യാത്മാവിനെ യോഗം നിത്യശാന്തി നേരുന്നതായി ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റി ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.

 

RELATED ARTICLES

Most Popular

Recent Comments