Sunday, December 21, 2025
HomeAmericaഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

പി പി ചെറിയാൻ.

ഡാളസ്:ആദരണീയനായ  മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി  1970 മുതൽ അഞ്ചു പതിറ്റാണ്ടു നിയമസഭയില്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായി.നാലു തവണ മന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയായും പ്രവർത്തിച്ച ശ്രീ. ഉമ്മൻ ചാണ്ടി മലയാളി സമൂഹത്തിനു പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു. മികച്ച ഭരണാധികാരിയും, ദീര്‍ഘ വീക്ഷണമുള്ള പൊതു പ്രവർത്തകനുമായ അദ്ദേഹത്തിന്റെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സെക്രട്ടറി അനശ്വർ മാംമ്പിള്ളി മാധ്യമങ്ങൾക്കു നൽകിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു .

 

RELATED ARTICLES

Most Popular

Recent Comments