ജോൺസൺ ചെറിയാൻ.
ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ വിലപിക്കുകയാണ് കേരളം. തങ്ങളുടെ പ്രിയ നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നിറകണ്ണുകളോടെ പെരുമഴയെ പോലും അവഗണിച്ചാണ് റോഡുവക്കിൽ കാത്തുനിൽക്കുന്നത്.ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ജനനായകന് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. ഇതിനിടെ, എല്ലാവരെയും സഹായിച്ചിരുന്ന പുതുപ്പള്ളിയുടെ കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് നടൻ മമ്മൂട്ടിയുടെ സ്റ്റാഫ് അംഗം മദനൻ ചെല്ലപ്പൻ. ഉമ്മൻചാണ്ടിയുടെ അവസാനഘട്ട ചികിത്സയുടെ ഭാഗമായി മെൽബണിൽ നിന്ന് മരുന്നുകൾ വാങ്ങി നാട്ടിലേക്ക് അയക്കുക എന്ന ദൗത്യമാണ് മദനനെ തേടിയെത്തിയത്.