Tuesday, November 19, 2024
HomeAmericaWMC WAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി.

WMC WAC സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി ഡെക്കാൻ ചാർജേഴ്സ് വിജയികളായി.

ജോയിച്ചൻ പുതുകുളം.

കാൽഗറി : കാൽഗറിയിലെ മലയാളി സംഘടനയായ WMCWAC  സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കാൽഗറി  ഡെക്കാൻ ചാർജേഴ്സ് വിജയികളായി. കാൽഗറിയിൽ നിന്ന് തന്നെയുള്ള ബ്രൈഡൽ സ്റ്റാർസ് ആണ് റണ്ണർ അപ്പ്  ആയത്.

കാൽഗറി ബ്രൈഡൽവുഡ് കമ്മ്യൂണിറ്റി ഗ്രൗണ്ടിൽ ആയിരുന്നു ആവേശോജ്വലമായ മത്സരങ്ങൾ നടന്നത്.  ബ്രൈഡൽ സ്റ്റാർസ്, കലിംഗ വാരിയേഴ്‌സ്, മക് ലൗഡ് റേൻജേർസ്, കേരള റോയൽസ്, കാൽഗറി ഡെക്കാൻ ചാർജേർസ്, ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി, സിൽവറാഡോ എന്നീ പ്രമുഖ ടീമുകൾ ആണ് മത്സരിച്ചത്. മൂന്നു നോക്ക് ഔട്ട് മാച്ചുകൾ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് മാച്ചുകൾ ക്രമീകരിച്ചിരുന്നത്. 10 ഓവർ മത്സരങ്ങളായിരുന്നു നടന്നത്.

ഒന്നാം സ്ഥാനത്ത് എത്തിയ  കാൽഗറി ഡെക്കാൻ ചാർജേർസിന് അഞ്ഞൂറ് കനേഡിയൻ ഡോളറും ട്രോഫിയും ,  രണ്ടാം സ്ഥാനത്ത് എത്തിയ ബ്രൈഡൽ സ്റ്റാർസിന്   ഇരുന്നൂറ്റമ്പത് കനേഡിയൻ ഡോളറും ട്രോഫിയുമാണ് ലഭിച്ചത് . ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി കാൽഗറി ഡെക്കാൻ ചാർജേർസിന്റെ കൃഷ്ണയെയും , മാൻ ഓഫ് ദി സീരീസ് ആയി  കാൽഗറി ഡെക്കാൻ ചാർജേർസിന്റെ തന്നെ സാനിയം നെയും തിരഞ്ഞെടുത്തു ട്രോഫികൾ നൽകി ആദരിച്ചു.

സമ്മാനദാന ചടങ്ങിൽ  സ്പോണ്സറുന്മാരായ  അനൂപ് ജോസ് കാൽഗറി, കൃഷ്ണ കർണതപു-കാൽഗറി,ദി റോക്ക് ഫോർട്ട് ചെട്ടിനാട്/സൗത്ത് ഇന്ത്യൻ റസ്റ്റോറന്റ് പ്രതിനിധി   എന്നിവരെ കൂടാതെ     WMCWAC ചെയർമാൻ ശ്രീകുമാർ, പ്രസിഡന്റ് അനിൽ മേനോൻ, സെക്രട്ടറി രവിരാജ്, സ്പോർട്സ് ഫോറം പ്രസിഡന്റ് ദീപു പിള്ളൈ എന്നിവർ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, കാണികൾക്കും, അമ്പയർമാരായ സുദീപ്, ഗോകുൽ എന്നിവർക്കും    WMCWAC യുടെ എല്ലാ പ്രവർത്തകർക്കും ഉള്ള നന്ദി പ്രസിഡന്റ് അനിൽ മേനോൻ  അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments