Wednesday, December 17, 2025
HomeKeralaചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് നേതാക്കള്‍.

ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് നേതാക്കള്‍.

ജോൺസൺ ചെറിയാൻ.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.ഹൃദയം വിങ്ങി നിറകണ്ണുകളോടെ ഇരിക്കുന്ന ഭാര്യയെയും ബന്ധുക്കളെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആശ്വസിപ്പിച്ചു. നിശബ്ദനായി കിടക്കുന്ന ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട മല്ലികാര്‍ജുര്‍ ഖാര്‍ഗെയ്ക്ക് കരയാതിരിക്കാനായില്ല. രാജ്യത്തിന് വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയെന്ന് ഖാര്‍ഗെ അനുസ്മരിച്ചു. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദീര്‍ഘകാലം നയിച്ചു. വളരെ ദുഃഖമുണ്ട് അദ്ദേഹത്തിന്റെ വിയോഗത്തിലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കേരളത്തിന്റെ ആത്മാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments