Friday, October 18, 2024
HomeNewsഇറങ്ങാനിരിക്കുന്നത് പ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഇരുണ്ടയിടങ്ങളില്‍ ചാന്ദ്രദൗത്യങ്ങളുടെ ചരിത്രം അറിയാം.

ഇറങ്ങാനിരിക്കുന്നത് പ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഇരുണ്ടയിടങ്ങളില്‍ ചാന്ദ്രദൗത്യങ്ങളുടെ ചരിത്രം അറിയാം.

ജോൺസൺ ചെറിയാൻ.

രാജ്യത്തെ എല്ലാ കണ്ണുകളും ചന്ദ്രനെ തൊടാനിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലേക്കാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്നു മുതല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ പോകുന്ന ആദ്യ ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് വരെയുള്ള ആ ചരിത്രം പരിശോധിക്കാം.

2005 ലാണ് ചാന്ദ്ര ദൌത്യത്തിനായി ആദ്യ ഘട്ടമായി 300 കോടി രൂപ കേന്ദ്ര സര്ക്കാര്‍ അനുവദിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2008 ഒക്ടോബര് 22 നാണു ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ആദ്യ ഗോളാന്തര ദൗത്യമായിരുന്നു ചാന്ദ്രയാന്‍ 1 .

പത്തു മാസത്തോളം പ്രവര്‍ത്തനത്തിലിരുന്ന ചാന്ദ്രയാന്‍ ഒന്ന് വഹിച്ച മൂണ്‍ ഇംപാക്ട് പ്രോബ് , നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ എന്നിവ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു. ചന്ദ്രോപരിതലത്തിലുള്ള 1971 ലെ നാസ ദൗത്യമായ അപ്പോളോ 15 മിഷന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രയാന്‍ ഒന്ന് പകര്‍ത്തിയിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments