Saturday, December 13, 2025
HomeKeralaമകളുടെ വിവാഹം ആലപ്പുഴയില്‍ അച്ഛൻ തീകൊളുത്തി മരിച്ചു.

മകളുടെ വിവാഹം ആലപ്പുഴയില്‍ അച്ഛൻ തീകൊളുത്തി മരിച്ചു.

ജോൺസൺ ചെറിയാൻ.

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീകൊളുത്തി മരിച്ചു. കഞ്ഞിക്കുഴി കൂറ്റുവേലിയിലാണ് സംഭവം നടന്നത്. നമ്പുകണ്ടത്തില്‍ സുരേന്ദ്രന്‍ (54) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സുരേന്രന്റെ മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് സുരേന്ദ്രന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

വീട് ഭാഗികമായി കത്തി. മക്കള്‍ക്കൊപ്പം കഴിയാതെ അമ്മയ്‌ക്കൊപ്പം മാറി താമസിച്ച് വരികയായിരുന്നു.ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രൻ വീട്ടിനുള്ളിൽ വച്ച് തീ കൊളുത്തിയത്. ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു.

രണ്ട് പെൺ മക്കളെ ഉപേക്ഷിച്ച് സുരേന്ദ്രൻ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പെൺമക്കൾ പുത്തനമ്പലം കാട്ട്കടയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് കേസെടുത്തു.

RELATED ARTICLES

Most Popular

Recent Comments