Friday, October 18, 2024
HomeNewsബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി വധു ബാഡ്മിന്റൺ താരം.

ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി വധു ബാഡ്മിന്റൺ താരം.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്‌.കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് കിക്ക്‌ ഓഫ് ചെയ്ത സഹലിനും, വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി.

RELATED ARTICLES

Most Popular

Recent Comments