Friday, October 18, 2024
HomeNewsസാഹസികത ഇഷ്ടമല്ല സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത് ഫാദേഴ്‌സ് ഡേയില്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ മാത്രം.

സാഹസികത ഇഷ്ടമല്ല സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത് ഫാദേഴ്‌സ് ഡേയില്‍ പിതാവിന്റെ ആഗ്രഹം നിറവേറ്റാന്‍ മാത്രം.

ജോൺസൺ ചെറിയാൻ.

സുലൈമാന്‍ ഷഹ്സാദ ദാവൂദ്. പ്രായം വെറും പത്തൊന്‍പത് വയസ്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ മരണം വിളിച്ചുകൊണ്ടുപോയ സുലൈമാന്‍, പക്ഷേ അതിസാഹസികത ഇഷ്ടമായിട്ടല്ല ടൈറ്റന്‍ അന്തര്‍വാഹിനി ദുരന്തത്തിന്റെ ഇരയായത്.

ആഴക്കടലില്‍ നിന്ന് ആ അഞ്ചുപേരും ഒരത്ഭുതം പോലെ തിരികെ വരുമെന്ന പ്രതീക്ഷ അണഞ്ഞത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ബ്രിട്ടീഷ് ബില്യണയര്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ശതകോടീശ്വരന്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ സ്റ്റോക്ടന്‍ റണ്ട്, ക്യാപ്റ്റന്‍ പോള്‍ ഹെന്റി എന്നിവരാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. ടൈക്കൂണ്‍ ഷഹ്‌സാദ ദാവൂദിന്റെ മകന്‍ സുലൈമാനാണ് സഞ്ചാരികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍.

പത്തൊന്‍പതുകാരനായ സുലൈമാന്‍ ആഴക്കടലിലെ ടൈറ്റാനിക് വിസ്മയം കാണാന്‍ തന്റെ പിതാവിനും മറ്റ് സംഘാംഗങ്ങളുടെയും ഒപ്പം പുറപ്പെട്ടത് പിതാവിന്റെ ഇഷ്ടപ്രകാരമായിരുന്നു. ഫാദേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് പ്രിയപ്പെട്ട പപ്പയ്‌ക്കൊപ്പം സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത്. യാത്രക്ക് മുന്‍പ് സുലൈമാന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിതാവ് ദാവൂദിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയുമായിരുന്നു അവന്റെ ലക്ഷ്യമെന്നും സുലൈന്റെ പിതൃസഹോദരി അസ്‌മേ ദാവൂദ് പറയുന്നു. യാത്ര പുറപ്പെടും മുന്‍പ് അനന്തരവനോട് സംസാരിച്ച അസ്‌മേ, സുലൈമാന്റെ ആ നിമിഷത്തെ ഭയപ്പാടിനെ കുറിച്ചും ഓര്‍ക്കുന്നു. ഷഹ്‌സാദ ദാവൂദിന് കുട്ടിക്കാലം മുതലേ ടൈറ്റാനിക്കിനോട് അതിയായ ഭ്രമമുണ്ടായിരുന്നെന്നും അസ്‌മേ പറയുന്ന.

RELATED ARTICLES

Most Popular

Recent Comments