Thursday, April 25, 2024
HomeAmericaപിറന്നാള്‍ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.

പിറന്നാള്‍ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.

പി പി ചെറിയാൻ.

അയോവ:മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ  സമർപ്പിച്ചു.യുഎസിന്റെ 48-മത്  വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സിന്റെ 64-മത് പിറന്നാള്‍ ദിനമായ  ബുധനാഴ്ച. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.

ഡെമോക്രാറ്റ് പ്രൈമറിയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിലും യുഎസിന്റെ മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയുമാണ് പെന്‍സിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് .പെന്‍സിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രിവചനാതീതമായി.ബുധനാഴ്ച പെന്‍സ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക  അയോവയിലെ ഡി മോയ്‌നസിലാണ് .

നിലവില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെന്‍സും മൂന്നാമതാണെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. പെന്‍സ് പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകുമെന്നും ഡിസാന്റിസിനെതിരെ വിജയം നേടാന്‍ ട്രംപിനെ ഇത് സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍.

മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം എന്നിവരും ഈ ആഴ്ച കാമ്പെയ്‌നുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മത്സരത്തിൽ  ചേരുന്നതിനെക്കുറിച്ച് മാസങ്ങളായി ചിന്തിക്കുകയാണെന്ന് പറഞ്ഞതിന് ശേഷം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ന്യൂ ഹാംഷയർ ഗവർണർ ക്രിസ് സുനുനു തിങ്കളാഴ്ച പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments