Monday, September 9, 2024
HomeAmericaപിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ 9 മണിക്കൂറോളം കാറിനുള്ളിൽ കിടന്ന 1 വയസ്സുകാരന് ദാരുണാന്ത്യം.

പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ 9 മണിക്കൂറോളം കാറിനുള്ളിൽ കിടന്ന 1 വയസ്സുകാരന് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ.

യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം. വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. ഒമ്പത് മണിക്കൂറിലേറെയാണ് കുട്ടി കാറിൽ കിടന്നത്. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം.ബുധനാഴ്ച രാവിലെ 8 മണിയോടെ വാഷിംഗ്ടണിലെ ‘ഗുഡ് സമരിറ്റൻ’ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments