ജോൺസൺ ചെറിയാൻ.
കോഴിക്കോട് : മരം വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണ വിട്ട് അച്ചൂൽ അധ്യാപകന് മരിച്ചു. കോഴിക്കോട് ഉള്ളിയേരി എയുപി സ്‌കൂളിലെ അധ്യാപകൻ പി. മുഹമ്മദ് ഷെരീഫാണ് മരിച്ചത്. രാവിലെ മടവൂരിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്നതിനിടെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. നന്മണ്ട അമ്പലപ്പൊയിലിൽ വെച്ചായിരുന്നു അപകടം. ഹെൽമറ്റ് ഉൾപ്പെടെ തകരുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.പ്രദേശവാസികൾ ഉടൻ തന്നെ ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 39 കാരനായ ഷെരീഫ് 2016 ലാണ് ഉള്ളിയേരി എയുപി സ്കൂളിൽ അധ്യാപകനായി എത്തിയത് . സ്കൂളുകൾ തുറന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഉണ്ടായ അപകടത്തിന്റെ വേദനയിലാണ് അധ്യാപകരും വിദ്യാർത്ഥികളും. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.