Sunday, September 29, 2024
HomeAmericaഡാളസ് കേരള അസ്സോസ്സിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2നു് ഗാർലാന്റിൽ.

ഡാളസ് കേരള അസ്സോസ്സിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2നു് ഗാർലാന്റിൽ.

പി പി ചെറിയാൻ.

ഡാളസ്:ഡാളസ് മലയാളികളുടെ  അഭിമാനവും  മലയാളികളുടെ ഏറ്റവും വലിയ സംഘടനയും ആയ കേരള അസോസിയേഷൻ ഓഫ് ഡാളസും  ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 10 30 മുതൽ ഒരുമണിവരെ ഗാർലണ്ടിലുള്ള  മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് വളരെ വിപുലമായ പരിപാടികളോടെ നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു .

പൂക്കളമത്സരം, ചെണ്ടമേളം ,വിവിധ  കലാപരിപാടികൾ,  മാവേലി ഘോഷയാത്ര,വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ജാതി- മത -വർണ- സംഘടനാ വ്യത്യാസമില്ലാതെ  എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി  സംഘാടകർ അറിയിച്ചു പ്രവേശനഫീസില്ലാതെ നടത്തപ്പെടുന്ന അസ്സോസ്സിയേഷൻ ഓണാഘോഷം ടെക്സസ്സിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്‌. പരിപാടിയുടെ സ്പോൺസേഴ്സാകാൻ താൽപ്പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്ന്തായി അസ്സോസ്സിയേഷൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ഷിജു അബ്രഹാം പ്രസിഡൻറ് (ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ)ഹരിദാസ് തങ്കപ്പൻ കേരള അസോസിയേഷൻ പ്രസിഡണ്ട്, ജേക്കബ് സൈമൺ , അനശ്വർ മാംമ്പിള്ളി  മൻജിത് കൈനി ക്കര  കേരള അസോസിയേഷൻ ആർട്ട് ഡയറക്ടർ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് .

RELATED ARTICLES

Most Popular

Recent Comments