Monday, December 23, 2024
HomeKeralaപുസ്തകപ്പച്ച പഠനോപകരണ വിതരണം സംഘടിപ്പിച്ചു.

പുസ്തകപ്പച്ച പഠനോപകരണ വിതരണം സംഘടിപ്പിച്ചു.

 മലപ്പൂറം ന്യൂസ്.

എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

പള്ളിക്കൽ പഞ്ചായത്തിലെ സലാമത്ത് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം അമീൻ ഫസൽ മുഖ്യപ്രഭാഷണം നടത്തി.
എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്‌സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഹനീഫ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനസ് ഫൈസൽ, സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.

Photo caption:എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന പുസ്തകപ്പച്ച പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം അമീൻ ഫസൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാന് നൽകി നിർവ്വഹിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments