പി പി ചെറിയാൻ.
സണ്ണിവെയ്ൽ(ഡാളസ് ):സണ്ണിവെയ്ൽ ഹൈസ്‌കൂൾ 2023-ലെ വലെഡിക്റ്റോറിയനായി ജെറിൻ ടി ആൻഡ്രൂസ് വിജയ കിരീടം ചൂടി.
സണ്ണിവെയ്ൽ ചെങ്ങന്നൂർ പുലിയൂർ താഴ്‌വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും യും സുജാതയുടെയും മകനാണ് .ജെസ്‌ലിൻ ഏക സഹോദരിയാണ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗമാണ്. ജെറിന്റെ സ്വാധീനം അദ്ദേഹത്തിന്റെ അക്കാദമിക് നേട്ടങ്ങൾക്കപ്പുറമാണ്. അസാധാരണമായ നേതൃപാടവവും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാനുള്ള യഥാർത്ഥ ആഗ്രഹവും ജെറിൻ പ്രകടിപ്പിച്ചു.