Monday, August 11, 2025
HomeKeralaപാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു.

പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു.

ജോൺസൺ ചെറിയാൻ.

കോഴിക്കോട്: കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു.
പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം. ഹിറ്റാച്ചി തല കീഴായി മറിഞ്ഞു.വാഹനത്തിനുള്ളിൽപ്പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഐക്കര സ്വദേശി അനുപിനെ ബിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത്. പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി.

RELATED ARTICLES

Most Popular

Recent Comments