ജോൺസൺ ചെറിയാൻ.
തമിഴിനെ പ്രകീർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോള രാജവംശത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള നീക്കം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് അദ്ദേഹം തമിഴിനെ പ്രകീർത്തിച്ച രംഗത്തെത്തിയത്. തമിഴ് നമ്മുടെ ഭാഷയാണ്. ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണ്. ലോകത്തേറ്റവും പഴക്കമേറിയതാണ് തമിഴ് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘തിരുക്കുറൽ’ എന്ന പുസ്തകത്തിന്റെ ടോക് പിസിൻ ചെയ്ത വിവർത്തനം പാപുവ ന്യൂ ഗിനിയയിൽ പ്രകാശനം അവസരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് രാഷ്ട്രീയ നീക്കങ്ങൾ ബിജെപി നടത്താൻ തീരുമാനമുണ്ട്. അതിന്റെ തുടർച്ചയാണ് തമിഴിനെ പ്രകീർത്തിച്ചുള്ള അദ്ദേഹത്തിന്റെ നടപടി.