മാർട്ടിൻ വിലങ്ങോലിൽ .
യുഎസ്: പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും മകന് ആര്‍തര്‍ ആന്റണിയും ഒന്നിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ മെയ് 26 ന് റിലീസ് ചെയ്യും. പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലറും പ്രധാന കഥാപാത്രമായി എത്തുന്നു.
മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന് ബാബു ആന്റണി അറിയിച്ചു. ഹോളിവുഡ്, തായ്ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
അതിഗംഭീര ആക്ഷന്‍ രംഗങ്ങലാണ് ‘ദ ഗ്രേറ്റ് എസ്കേപ്പിൽ’ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ റിലീസിനൊപ്പം ഇന്ത്യയിൽ മലയാളത്തിലും തമിഴിലുമായും ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പുതുമയുണര്‍ത്തുന്ന ഒരു ദശ്യാനുഭവം കൂടിയാണ് ദ ഗ്രേറ്റ് എസ്കേപ്പ്. ചിത്രത്തിന്റെ പൂര്‍ണ്ണമായ എഫക്റ്റ് ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ ശ്രമിക്കണമെന്നും നടന് ബാബു ആന്റണി പറഞ്ഞു.