ജോൺസൺ ചെറിയാൻ.
കണ്ണൂര്‍: പാടിച്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വീട്ടിലാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചയോടെയാണ് ചെറുപുഴയ്ക്കടുത്ത് പാടിച്ചാലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാവും സുഹൃത്തും മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചു.