ജോൺസൺ ചെറിയാൻ.
വിരമിക്കൽ തീരുമാനമെടുക്കാന്‍ ധാരാളം സമയമുണ്ട് ഇപ്പോഴെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് തലവേദനിക്കുന്നതെന്ന് എം എസ് ധോണി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ 15 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം ഐപിഎല്‍ ഫൈനലിലെത്തിയത്. പത്ത് തവണയും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഫൈനലിലെത്തിയത്. ഇതില്‍ നാലു തവണ കിരീടം നേടി.ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.