Sunday, December 22, 2024
HomeNewsമുഖ്യമന്ത്രിക്ക് ആശംസകളുമായി വീണാ ജോർജ്.

മുഖ്യമന്ത്രിക്ക് ആശംസകളുമായി വീണാ ജോർജ്.

ജോൺസൺ ചെറിയാൻ.

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിസന്ധികളിൽ കുലുങ്ങാത്ത നേതാവ് എന്നാണ് ജന്മദിനത്തിൽ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്.എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊറോണയും മാത്രമല്ല, ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്. കേരളത്തിന്റെ ക്യാപ്റ്റന് ജന്മദിനാശംസകളെന്ന് വീണാജോർജ് കുറിച്ചു. മന്ത്രിമാരും സിപിഐഎം നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകളുമായി രംഗത്തു വന്നു. മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ‌‘കരുത്തോടെ നേരുകാക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ’ എന്നാണ് അദ്ദേഹം പിണറായിയുടെ ചിത്രം പങ്കിട്ട് കുറിച്ചത്. കർമ്മപഥത്തിൽ സൂര്യതേജസോടെ..ജന്മദിനാശംസകൾ പ്രിയ സഖാവേ എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments