Tuesday, July 22, 2025
HomeIndiaഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരണം; കല്യാണപ്പെണ്ണിനു പിഴ.

ഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരണം; കല്യാണപ്പെണ്ണിനു പിഴ.

ജോൺസൺ ചെറിയാൻ.

ഓടുന്ന കാറിൻ്റെ ബോണറ്റിലിരുന്ന് വിഡിയോ ചിത്രീകരിച്ച കല്യാണപ്പെണ്ണിന് പിഴ. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് കല്യാണപ്പെണ്ണിന് ഗതാഗത വകുപ്പ് 16,500 രൂപ പിഴ വിധിച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവതി വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്.ഏതാനും ദിവസം മുൻപാണ് വിഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിൻ്റെ ബോണറ്റിൽ, വിവാഹ വസ്ത്രത്തിലിരുന്ന് ചിത്രീകരിച്ച വിഡിയോ യുവതി ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ധുവിന്റ വേഷത്തിൽ ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന വിഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. ബോണറ്റിലിരുന്ന് യാത്ര ചെയ്തതിന് 15,000 രൂപയും ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചതിന് 1500 രൂപയുമാണ് പിഴ.

RELATED ARTICLES

Most Popular

Recent Comments